കോഴിക്കോട്: സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍നിന്ന് വാങ്ങിയ മരുന്നില്‍ പുഴുവും ഉറുമ്പും. മെഡിക്കല്‍ കോളജ് സ്വദേശി പ്രഭീഷ് മെഡിക്കല്‍ കോളജ് ജങ്ഷനിലെ ഓപണ്‍ മെഡിസിന്‍ ഷോപ്പില്‍നിന്ന് വാങ്ങിയ ‘ഫെറോമിറ’ എന്ന 107 ബാച്ചിലുള്ള അയേണ്‍ ടോണിക്കിലാണ് പുഴുക്കളും ഉറുമ്പുകളും കണ്ടത്. ഇതേ തുടര്‍ന്ന് മരുന്ന് തിരിച്ചേല്‍പിക്കാനെത്തിയപ്പോള്‍ കടയുടമ നിഷേധിച്ചത് അല്‍പനേരം ബഹളത്തിനിടയാക്കി.
ബില്ല് കാണിച്ചതിനെ തുടര്‍ന്നാണ് അംഗീകരിച്ചത്. പ്രഭീഷിന്‍െറ പരാതിയില്‍ ഡ്രഗ് ഇന്‍റലിജന്‍റ്സ് വിഭാഗം വൈകീട്ടോടെ കടയിലും മൊത്ത വിതരണ കേന്ദ്രത്തിലും പരിശോധന നടത്തി. ഇതേ ബാച്ചിലുള്ള പൊട്ടിക്കാത്ത കുപ്പികള്‍ കൂടി പരിശോധനക്ക് വിധേയമാക്കുമെന്ന് ഡ്രഗ് ഇന്‍റലിജന്‍റ്സ് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍