കോഴിക്കോട്: തീരദേശസുരക്ഷയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ മത്സ്യബന്ധന ബോട്ടുകളുടെയും ഉടമസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ള മത്സ്യതൊഴിലാളികളെ മാത്രമേ ബോട്ടുകളില്‍ നിയോഗിക്കാവൂവെന്ന് കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു. മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പരിശോധന സമയത്ത് ബോട്ടിലുള്ളവരെ തിരിച്ചറിയുന്നതിനുള്ള രേഖകള്‍ പരിശോധനക്ക് നല്‍കണം. തിരിച്ചറിയല്‍ രേഖ കൈവശമില്ലാത്തവര്‍ ജോലിക്ക് നിയോഗിക്കപ്പെടുന്നില്ലെന്ന് ബോട്ടുടമസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍