കോഴിക്കോട്: വീണുകിട്ടിയ അരലക്ഷത്തില്‍പരം രൂപ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പിച്ച് സിവില്‍ പൊലീസ് ഓഫിസര്‍ മാതൃകയായി. ടൗണ്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബ്ള്‍ വി.കെ. അ്ഷറഫാണ് സിറ്റി പൊലീസിന് അഭിമാനമായത്. പറമ്പില്‍ക്കടവ് റോഡരികില്‍നിന്ന് വീണുകിട്ടിയ പണമടങ്ങിയ പഴ്സ് ഇദ്ദേഹം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഏല്‍പിക്കുകയായിരുന്നു. പഴ്സില്‍നിന്ന് ലഭിച്ച സൂചനയനുസരിച്ച് ഉടമ പുറക്കാട്ടിരി സ്വദേശി അക്ബറിന് 53,250 രൂപയടങ്ങുന്ന പഴ്സ് കൈമാറി. ടൗണ്‍ എസ്.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഷ്റഫിനെ അനുമോദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍