വില്ലാജിയോ തുറക്കുന്നത് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രംPublished on Sat, 08/18/2012 - 10:46 ( 39 weeks 4 days ago)
ദോഹ: തീപിടിത്തത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ വില്ലാജിയോ ഷോപ്പിംഗ് മാള്‍ എല്ലാ സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്താതെ വീണ്ടും തുറക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ വ്യക്തമാക്കി. മാള്‍ വീണ്ടും തുറക്കുന്നതുസംബന്ധിച്ച് പലവിധ അഭ്യൂഹങ്ങള്‍ പരന്ന സാഹചര്യത്തിലാണ് വിശദീകരണം. സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ മാള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കുകയുള്ളൂ എന്ന് സിവില്‍ ഡിഫന്‍സിലെ പബ്ളിക് റിലേഷന്‍സ്, മാധ്യമ വിഭാഗം മേധാവി മേജര്‍ ഹുസൈന്‍ അമാന്‍ അല്‍ അലി പറഞ്ഞു. മാളില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളും അലാം സംവിധാനവുമില്ലെന്ന് പരിശോധനില്‍ കണ്ടെത്തിയിരുന്നു. ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് ഇപ്പോള്‍ സാവകാശം അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരുന്നാളിന് മുമ്പ് മാള്‍ പൂര്‍ണമായോ ഭാഗികമായോ തുറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍