മോസ്കോ: റഷ്യന്‍ പ്രസിഡന്‍റായി പുടിനെ വീണ്ടും തെരഞ്ഞെടുക്കരുതെന്നാവശ്യപ്പെട്ട് പള്ളിയുടെ അള്‍ത്താരയില്‍ സംഗീത കച്ചേരി നടത്തിയ ‘പുസി റയറ്റ് ’ ബാന്‍ഡ് അംഗങ്ങള്‍ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. അള്‍ത്താരയിലെ പ്രകടനത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയ പുസി റയറ്റിലെ മൂവര്‍ സംഘം സാമൂഹിക മര്യാദ ലംഘിച്ചതായി ജഡ്ജി മരീന സിറോവ പ്രസ്താവിച്ചു.
കൊടുങ്കാറ്റായത്. കടുത്ത വര്‍ണങ്ങളുള്ള വസ്ത്രങ്ങളും മുഖംമൂടികളും ധരിച്ച് ‘കന്യാമറിയത്തിനോട് പുടിനെ ഓടിച്ച് വിടേണമേ...’, റഷ്യന്‍ ഓര്‍ത്തഡോക്സ് ബിഷപ് സിറിള്‍ ഒന്നാമന്‍ പുടിനെ കാണുന്നത് ദൈവത്തിനും മുകളില്‍’ എന്നീ വരികളുള്ള ഗാനങ്ങള്‍ പാടി 2012 ഫെബ്രുവരി 21നാണ് അള്‍ത്താരയില്‍ ‘പുസി റയറ്റ്’ സംഗീതവിപ്ളവം നടത്തിയത്. രണ്ടാഴ്ചക്ക് ശേഷം പുടിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നഗേഷ ടോളോകോണിക്കൊവ , മരിയാ അല്യോകിന, യെകാതറീന സാമുസേവിച്ച് എന്നിവരാണ് ബാന്‍ഡ് അംഗങ്ങള്‍.
ആവിഷ്കാര സ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റമാണ് പുടിന്‍െറ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ആരോപിച്ച് റഷ്യയിലും മറ്റ് രാജ്യങ്ങളിലും ഗായികമാരുടെ ശിക്ഷക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മോസ്കോയില്‍ നടന്ന സംഗീതനിശയില്‍ പോപ് ഇതിഹാസം മഡോണയും ‘പുസി റയറ്റ്’ റോക് മ്യൂസിക് ബാന്‍ഡിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍