|
ഒളിമ്പിക് ജേതാക്കള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
![]() ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത താരങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി അജയ്മാക്കനും പങ്കെടുത്തു. വെള്ളി മെഡല്‍ ജേതാക്കളായ ഷൂട്ടിങ് താരം വിജയ് കുമാര്‍, ഗുസ്തി താരം സുശീല്‍ കുമാര്‍, വെങ്കല മെഡല്‍ ജേതാക്കളായ ബോക്സര്‍ എം.സി മേരികോം, ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാള്‍, ഷൂട്ടിങ് താരം ഗഗന്‍ നാരംഗ്, ഗുസ്തി താരം യോഗേശ്വര്‍ ദത്ത് എന്നിവരും, ഒളിമ്പിക് സംഘത്തിലെ മറ്റു അംഗങ്ങളും ഒളിമ്പിക് അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്‍റ് വി.കെ മല്‍ഹോത്ര, സെക്രട്ടറി ജനറല്‍ രണ്‍ദീര്‍ സിങ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍