തെഹ്റാന്‍: പശ്ചിമേഷ്യയിലെ ട്യൂമറാണ് ഇസ്രായേലെന്നും ആ രോഗകോശങ്ങള്‍ വൈകാതെ മുറിച്ചുമാറ്റപ്പെടുമെന്നും ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ്. ഖുദ്സ് ദിനാചരണത്തോടനുബന്ധിച്ച് തെഹ്റാനില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനില്‍ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേലിനെ മേഖലയിലെ രാഷ്ട്രങ്ങള്‍തന്നെ തുടച്ചുനീക്കുന്ന കാലം വിദൂരമല്ല. ഇറാനെ കടന്നാക്രമിക്കാനുള്ള കരുത്തില്ലാത്തതിനാല്‍ അത്തരം സാഹചര്യങ്ങള്‍ക്ക് ഇസ്രായേല്‍ മുതിരില്ലെന്ന് ഇറാന്‍ വിദേശമന്ത്രി റമിന്‍ മെഹ്മാന്‍ പറസ്തിയും വ്യക്തമാക്കി. ഇസ്രായേല്‍ വൈകാതെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന് ഖുദ്സ്ദിന സന്ദേശത്തില്‍ ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈ അഭിപ്രായപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍