ശാസ്താംകോട്ട: കൂലിപ്പണിക്കിടെയുണ്ടായ അപകടത്തില്‍ ശരീരം തളര്‍ന്ന യുവാവ് തുടര്‍ചികിത്സക്കും കുടുംബം പുലര്‍ത്താനുമായി കാരുണ്യം തേടുന്നു. മൈനാഗപ്പള്ളി തെക്കന്‍മൈനാഗപ്പള്ളി കൊച്ചുതുണ്ടില്‍ മണികണ്ഠന്‍ (38) ആണ് രണ്ടുവര്‍ഷംമുമ്പുണ്ടായ അപകടത്തില്‍പെട്ട് ശയ്യാവലംബിയായത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ മണികണ്ഠന് എഴുന്നേറ്റിരിക്കാനെങ്കിലും കഴിയണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ചികിത്സ വേണ്ടിവരും. ഭാര്യ കൂലിപ്പണിയെടുത്താണ് 10 വയസ്സുള്ള മകനും വൃദ്ധമാതാവും ഉള്‍പ്പെടുന്ന കുടുംബം പുലര്‍ത്തുന്നത്. സിന്‍ഡിക്കേറ്റ് ബാങ്ക് മൈനാഗപ്പള്ളി ശാഖയില്‍ മാതാവ് ശാന്തമ്മയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 45042200084294.
നിങ്ങളുടെ അഭിപ്രായങ്ങള്‍