12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.എം നേതാവ് കീഴടങ്ങിയത് 58ാം നാള്‍

നെടുങ്കണ്ടം: അനീഷ് രാജന്‍ വധക്കേസില്‍ ദൃക്സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കല്‍കൂന്തല്‍ ലോക്കല്‍ കമ്മിറ്റി അംഗവും കോടതിയില്‍ കീഴടങ്ങിയത് കേസെടുത്ത് 58ാം ദിവസം.
സി.ഐ.ടി.യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എന്‍. വിജയന്‍ നെടുങ്കണ്ടം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
മൊഴിമാറ്റി പറയാന്‍ നേതാക്കള്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തതോടെ പി.എന്‍. വിജയന്‍െറ അറസ്റ്റ് പലരും പ്രതീക്ഷിച്ചിരുന്നു. ജാമ്യമില്ലാ കേസാണ് എടുത്തതെങ്കിലും അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് വിമുഖത കാട്ടിയെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിനിടയില്‍ വിജയന്‍ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നാണ് വ്യാഴാഴ്ച കീഴടങ്ങിയത്.
ഇതോടെ രണ്ടുമാസത്തോളമായി നിലനിന്ന അഭ്യൂഹങ്ങള്‍ക്ക് പരിസമാപ്തിയായി.
മാര്‍ച്ച് 18 ന് അനീഷ് രാജന്‍ കുത്തേറ്റപ്പോള്‍ അവിടെ ആരൊക്കെ ഉണ്ടായിരുന്നെന്ന് താന്‍ കണ്ടിട്ടില്ല. ബഹളം കേട്ടിരുന്നു. എന്നാല്‍, പാര്‍ട്ടി പറയുന്ന ചിലരെ കണ്ടെന്ന് പറയണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു എന്നാണ് രാജുവിന്‍െറ മൊഴി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വിജയന്‍െറയും പവന്‍രാജിന്‍െറയും പേരില്‍ പൊലീസ് ജാമ്യമില്ലാ കേസെടുത്തത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com