വടശേരിക്കര: കുടിവെള്ളത്തില്‍ മാലിന്യം കലര്‍ത്തിയതായി പരാതി. വടശേരിക്കര കുടിവെള്ള പദ്ധതിയുടെ പേഴുംപാറ ജലസംഭരണിയില്‍ ബുധനാഴ്ച വൈകുന്നേരം നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം കലര്‍ത്തിയതായി കണ്ടെത്തിയത്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്രീസോ ഓയിലോ ആണെന്നാണ് പ്രാഥമിക നിഗമനം. ജലവകുപ്പും ആരോഗ്യവകുപ്പും പരിശോധനക്കായി വെള്ളത്തിന്‍െറ സാമ്പിള്‍ ശേഖരിച്ചു.
ശുചീകരണത്തിനായി ടാങ്കിലെ വെള്ളം നീക്കം ചെയ്തതോടെ വടശേരിക്കര, പേഴുംപാറ, അരീക്കക്കാവ് തുടങ്ങിയ സ്ഥലങ്ങളിലെ കുടിവെള്ള വിതരണം മുടങ്ങി. ജലവകുപ്പിന്‍െറ പരാതിയെ തുടര്‍ന്ന് പെരുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍