അരൂര്‍: അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതിനെതിരെ പ്രദേശവാസികള്‍ ആര്‍.ഡി.ഒക്ക് പരാതി നല്‍കി. അരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഭഗവതിപാടം നികര്‍ത്ത്, കൊച്ചുപുരക്കല്‍ പ്രദേശത്തുള്ളവരാണ് അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. മഴവെള്ളം ഒഴുക്കില്ലാതായ തോടുകളില്‍ നിറഞ്ഞ് തോടുകളിലെ മാലിന്യം മുറ്റത്ത് എത്തുന്നതിനെ തുടര്‍ന്നാണ് പരാതി.
ആദ്യമഴയില്‍ മാലിന്യപ്രശ്നം ഉണ്ടായപ്പോള്‍ പഞ്ചായത്തില്‍ നിന്ന് തൊഴിലാളികളെത്തി തോട്ടിലെ ഒഴുക്ക് പുന$സ്ഥാപിക്കാന്‍ നടപടിയെടുത്തിരുന്നു. എന്നാല്‍, ചെറിയ പൈപ്പുകള്‍ അഴുക്കുനിറഞ്ഞ് അടഞ്ഞതോടെ വെള്ളക്കെട്ട് രൂക്ഷമായി. പഞ്ചായത്തില്‍ വീണ്ടും പരാതിയുമായി എത്തിയെങ്കിലും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ആര്‍.ഡി.ഒക്ക് പരാതി നല്‍കിയത്.
പൈപ്പുകള്‍ മാറ്റി കാന നിര്‍മിക്കാന്‍ തുക അനുവദിച്ചെങ്കിലും പണി നീളുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍