12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

കൊടുവഴങ്ങയിലും കരുമാല്ലൂരിലും മോഷണം

ആലങ്ങാട്: കൊടുവഴങ്ങയിലും കരുമാല്ലൂരിലും മോഷണവും വ്യാപക മോഷണശ്രമവും. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൊടുവഴങ്ങ തച്ചിലമറ്റം ജോസിന്‍െറ ഭാര്യയുടെ മൂന്നുപവന്‍െറ മാല മോഷ്ടാക്കള്‍ പൊട്ടിച്ചു. ഇവര്‍ ഉണര്‍ന്ന് മാല പിടിച്ചതിനാല്‍ ഒരുപവന്‍ വരുന്ന ഭാഗമേ നഷ്ടപ്പെട്ടുള്ളൂ. കരുമാല്ലൂര്‍ കല്ലറക്കല്‍ റോഡില്‍ വട്ടപ്പറമ്പില്‍ പുരുഷോത്തമന്‍െറ വീട്ടില്‍നിന്നും മാല മോഷ്ടിച്ചു. തട്ടാംപടി പെരുംതറ സജീവിന്‍െറ വീട്ടിലെ മോതിരം നഷ്ടപ്പെട്ടു. പ്രദേശത്തെ 12 വീടുകളില്‍ മോഷണശ്രമവും നടന്നു.
വാതില്‍ കുത്തിത്തുറന്നാണ് മോഷണങ്ങള്‍ അരങ്ങേറിയത്. കൊടുവഴങ്ങയിലെ രണ്ടുവീടുകളില്‍ വാതില്‍ കുത്തിത്തുറക്കുന്നത് വീട്ടുകാര്‍ അറിഞ്ഞതോടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ബിനാനിപുരം, ആലങ്ങാട് പൊലീസ് സ്റ്റേഷനുകളില്‍പ്പെട്ട സ്ഥലങ്ങളിലാണ് സംഭവം. പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. സംഘത്തില്‍ നാലുപേരുള്ളതായി സൂചനയുണ്ടെന്ന് ആലങ്ങാട് എസ്.ഐ എന്‍.എ. അനൂപ് പറഞ്ഞു. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com