12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ നാട്ടുകാര്‍ തടഞ്ഞു

ഷൊര്‍ണൂര്‍: പരുത്തിപ്രയില്‍ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാനെത്തിയ ‘ഗെയില്‍’ അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. പരാതികള്‍ പരിഹരിക്കുകയോ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യാതെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സമ്മതിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
ഷൊര്‍ണുര്‍ നഗരസഭാംഗവും ഡി.സി.സി അംഗവുമായ ഷൊര്‍ണൂര്‍ വിജയന്‍െറ നേതൃത്വത്തിലാണ് തടഞ്ഞത്. കേന്ദ്രത്തിന്‍െറ 1962-ലെ സ്വകാര്യഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്‍െറ 3/1 പ്രകാരം പ്രാഥമിക വിജ്ഞാപനം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണം. ഭൂരിഭാഗം സ്ഥലമുടമകള്‍ക്കും ഇത് നല്‍കിയിട്ടില്ല. നിയമത്തിന്‍െറ 6/1 വകുപ്പ് പ്രകാരമുള്ള ഏറ്റെടുക്കല്‍ നോട്ടീസും നല്‍കിയിട്ടില്ല. പാഡി വെറ്റ് ലാന്‍ഡ് ആക്ട് പ്രകാരം കൃഷിയിടങ്ങള്‍ നശിപ്പിക്കാന്‍ പാടില്ല. പരുത്തിപ്രയില്‍ നെല്‍വയലുകളിലൂടെയും പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാലന്‍, വിനോദ്, ദിലീപ്, ജോഷി എന്നിവര്‍ നേതൃത്വം നല്‍കി.
വ്യാഴാഴ്ച രാവിലെ 10.30ഓടെ നടന്ന സമരത്തെത്തുടര്‍ന്ന് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം നേതാവ് സുബീഷ് തിരുമിറ്റക്കോട്, മുജീബ് വല്ലപ്പുഴ, നാസര്‍ കാരക്കാട്, ഹമീദ് പട്ടാമ്പി എന്നിവര്‍ സ്ഥലത്തെത്തി. പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന യന്ത്രസാമഗ്രികളും മറ്റും അധികൃതര്‍ തിരിച്ചുവിട്ടു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് 19ന് ഉച്ചക്ക് രണ്ടിന് നാട്ടുകാരും സന്നദ്ധസംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും യോഗം ചേരും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com