ശ്രീകൃഷ്ണപുരം: പൊലീസ് സേനയില്‍ അവസരം വരുമ്പോള്‍ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റിനെ പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കരിമ്പുഴ തോട്ടര ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം തടയാന്‍ സ്റ്റുഡന്‍റ്സ് പ്രൊട്ടക്ഷന്‍ ഫോഴ്സ് രൂപവത്കരിക്കുമെന്നും ഇതിനായി സ്ഥലം എസ്.ഐയും പ്രധാനാധ്യാപകനുമടങ്ങുന്ന സമിതി ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. എം. ഹംസ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍, സി.പി. മുഹമ്മദ് എം.എല്‍.എ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, മുന്‍ എം.എല്‍.എ പി. കുമാരന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. രാമന്‍കുട്ടി, പി.എസ്. അബ്ദുല്‍ഖാദര്‍, കുന്നത്ത് മൊയ്തീന്‍, എം. ആസ്യ, പി.എ. തങ്ങള്‍, ജില്ലാ പൊലീസ് സൂപ്രണ്ട് എം.പി. ദിനേഷ്, എം.ആര്‍. മോഹനന്‍, സി.സി. പാര്‍വതി, എം. ഗീത, സി. അജയ്കുമാര്‍, ജയിംസ് മാത്യു, എ. മണി, കെ.കെ. ഷിജു, പി.ടി. തങ്കവേലു, കെ.ജി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍