കണ്ണൂര്‍: ഭരണഘടനാ സംവിധാനങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുന്നത് അവസാനിപ്പിക്കണമെന്ന് ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്. കണ്ണൂര്‍ പൊലീസ് മൈതാനത്ത് സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരെ വെല്ലുവിളിക്കാനും ജനജീവിതം ദുരിതപൂര്‍ണമാക്കാനും നിയമം കൈയിലെടുക്കാനും ആരെയും സര്‍ക്കാര്‍ അനുവദിക്കില്ല. ഒരു ഭീഷണിക്കു മുന്നിലും മുട്ടുമടക്കാന്‍ സര്‍ക്കാറിനാവില്ല.
നിയമവാഴ്ച നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാറിന്‍െറ ചുമതലയാണ്. ഇതിന് എല്ലാവരും സഹകരിക്കണം.
പരേഡിന് ആംഡ് ഫോഴ്സ് റിസര്‍വ് ബറ്റാലിയന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ എം. മഹേഷ് ചന്ദ്ര നേതൃത്വം നല്‍കി. കെ.എ.പി നാലാം ബറ്റാലിയന്‍, ആംഡ് പൊലീസ്, ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, എക്സൈസ്, ഫോറസ്റ്റ് ബറ്റാലിയനുകള്‍ക്കൊപ്പം സ്റ്റുഡന്‍റ്സ് പൊലീസും ജില്ലയിലെ വിവിധ സ്കൂളുകളിലെ എന്‍.സി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് അംഗങ്ങളുമായി 42 പ്ളാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. കെ.എ.പി നാലാം ബറ്റാലിയന്‍െറയും കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെയും ബാന്‍ഡ് സെറ്റുകളും പരേഡിന് കൊഴുപ്പേകി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ കണ്ണൂര്‍ സി.ബി.സി.ഐ.ഡി ഡിവൈ.എസ്.പി കെ.വി. സന്തോഷ്, പാനൂര്‍ എസ്.ഐ പി.ആര്‍. മനോജ്, കെ.എ.പി നാലാം ബറ്റാലിയന്‍ എസ്.ഐമാരായ മനോജ് സെബാസ്റ്റ്യന്‍, എം.പി. രാമന്‍, കെ.എം. ബാബു, എ.എസ്.ഐമാരായ സി. ബൈജു, ടി.വി. ഉണ്ണികൃഷ്ണന്‍, കണ്ണൂര്‍ ആംഡ് റിസര്‍വ് ഡ്രൈവര്‍ എ.എസ്.ഐ എം. ഗൗതമന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പി.പി. കരുണാകരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പേരാവൂര്‍ സ്റ്റേഷനിലെ കെ.എം. ജോണ്‍, കേളകം സ്റ്റേഷനിലെ ബേബി ജോര്‍ജ്, ഉളിക്കല്‍ സ്റ്റേഷനിലെ എന്‍.ജെ. ബെന്നി, കൊളവല്ലൂര്‍ സ്റ്റേഷനിലെ സുനില്‍ കുമാര്‍ ചിറയില്‍, കണ്ണവം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം. ശ്രീജിത്ത് എന്നിവര്‍ക്ക് മന്ത്രി നല്‍കി.
ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, ഉത്തരമേഖലാ ഐ.ജി ജോസ് ജോര്‍ജ്, ജില്ലാ പൊലീസ് ചീഫ് രാഹുല്‍ ആര്‍. നായര്‍, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, മുന്‍മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.പി. നൂറുദ്ദീന്‍, നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ എന്നിവര്‍ സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍