കോഴിക്കോട്: ജില്ലയിലെ വൃക്കരോഗികളെ സഹായിക്കാനായി ഹയര്‍സെക്കന്‍ഡറി -കോളജ് വിദ്യാര്‍ഥികള്‍ സമാഹരിച്ച് നല്‍കിയത് 21 ലക്ഷത്തോളം രൂപ. വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും തുക കലക്ടര്‍ കെ.വി മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല എന്നിവരെ ഏല്‍പിച്ചു.
1,18,000 രൂപ ശേഖരിച്ച ഫാറൂഖ് കോളജ്, 1,11,111 രൂപ ശേഖരിച്ച കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയാണ് കോളജ് -സ്കൂള്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത്.
ഇന്നലെ തുകയേല്‍പിച്ച മറ്റ് കോളജുകളും തുകയും. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജ് -88,000, ഗവ. ആര്‍ട്സ് കോളജ് -69,000, ഗുരുവായൂരപ്പന്‍ കോളജ് -68,000, ദേവഗിരി കോളജ് - 51,000, മലബാര്‍ ക്രിസ്ത്യന്‍ കോളജ് - 30,000.
സ്കൂളുകള്‍: പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ - 86,000, മര്‍ക്കസ് കാരന്തൂര്‍ -84,000, ജെ.ഡി.ടി - 75,000, ഗവ. ഹൈസ്കൂള്‍ ഫറോക്ക് - 76,000, സാമൂതിരി - 70,000, കുന്ദമംഗലം - 70,000, മോഡല്‍ - 43,000, എം.ഐ.എം പേരോട് - 57,500, ആര്‍.കെ മിഷന്‍ - 50,000, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് - 63,000, ആര്‍.എ.സി കടമേരി - 43,000, വട്ടോളി സ്കൂള്‍ - 63,000, ബി.ഇ.എം - 53,000, ആര്‍.ഇ.സി - 59,000, തിരുവങ്ങൂര്‍ - 62,000, കല്ലാച്ചി - 48,000, ബേപ്പൂര്‍ -55,000, ഓര്‍ക്കാട്ടേരി - 13,000, നന്മണ്ട -28,000, വളയം - 20,000, പന്നൂര്‍ -29,000, പാവണ്ടൂര്‍ -65,000, കൊടുവള്ളി - 4500, കൊയിലാണ്ടി എസ്.എന്‍.ഡി.പി -38,000, ചെറുവണ്ണൂര്‍ -56,000, കാലിക്കറ്റ് ഗേള്‍സ് -23,000, മേമുണ്ട -27,000, കക്കോടി -37,000, എം.എം. പരപ്പില്‍ - 16,000, പയ്യോളി -20,000, ശിവപുരം - 34,000, ഹിമായത്ത് -55,000, ഇരിങ്ങല്ലൂര്‍ - 18,000 രൂപ.
ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തിലുള്ള കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റി നടത്തിവരുന്ന ഫണ്ട് സമാഹരണത്തിന്‍െറ ഭാഗമായി ജില്ലയിലെ കോളജ് - സ്കൂള്‍തല എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ റോഡ് ഷോയിലൂടെയാണ് തുക സമാഹരിച്ചത്.
നേരത്തെ ജില്ലയിലെ പള്ളികളില്‍നിന്ന് 16 ലക്ഷം, സ്കൂള്‍ വിദ്യാര്‍ഥികള്‍ 32 ലക്ഷം, പൗരപ്രമുഖര്‍ 30 ലക്ഷം എന്നിങ്ങനെ നല്‍കിയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ കെ.വി മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ശശി, മലയാള മനോരമ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പി.ജെ ജോഷ്വ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ടി.കെ. തങ്കമണി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ജാനമ്മ കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം പി.കെ ഷറഫുന്നീസ ടീച്ചര്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫസലുല്‍ ഹഖ്, ഡോ. ഇദ്രീസ് എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍