12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

വയനാടിന്‍െറ പ്രശ്നങ്ങള്‍ക്ക് പാക്കേജില്‍ പരിഹാരം -പ്രിന്‍സിപ്പല്‍ സെക്രട്ടറി

കല്‍പറ്റ: നിര്‍ദിഷ്ട വയനാട് പാക്കേജ് ജില്ലയുടെ വിവിധ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതും മുന്‍ഗണനകള്‍ നിശ്ചയിച്ച് നാലോ അഞ്ചോ കേന്ദ്രമേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതുമാവണമെന്നും സംസ്ഥാന ആസൂത്രണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോല്‍പാദന കമീഷണറുമായ സുബ്രതാ ബിശ്വാസ് പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാക്കേജിന്‍െറ കരടുരേഖ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2154.49 കോടിരൂപ ചെലവുവരുന്ന പാക്കേജ് നിലവില്‍ കൃഷി, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികവര്‍ഗ വികസനം തുടങ്ങിയ ഘടകങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. കാര്‍ഷിക കടങ്ങളുടെയും വിദ്യാഭ്യാസ വായ്പകളുടെയും പലിശ എഴുതിത്തള്ളുക.ജില്ലയിലെ കാര്‍ഷിക ജലസേചന പദ്ധതികള്‍ വികസിപ്പിക്കുക. വനാതിര്‍ത്തികളില്‍ വ്യാപകമായി വൈദ്യുതിവേലി സ്ഥാപിച്ച് വന്യമൃഗശല്യം തടയുക. എല്ലാ ബ്ളോക്കുകളിലും ആശ്രമം സ്കൂളുകള്‍ സ്ഥാപിക്കുക. കാര്‍ഷികാനുബന്ധ വ്യവസായങ്ങള്‍ വികസിപ്പിക്കുക, ടൂറിസംമേഖലയില്‍ വിപുലമായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പാക്കേജില്‍ ഉണ്ട്. കൃഷിക്കും അനുബന്ധമേഖലകള്‍ക്കും മാത്രം 523 കോടി രൂപയുടെ പദ്ധതികള്‍ പാക്കേജിലുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം പി. അറുമുഖന്‍, നബാര്‍ഡ് ജില്ലാ ഡെ. മാനേജര്‍ എന്‍.എസ്. സജികുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി. വിക്രമന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ജി.സജീവ് തുടങ്ങിയവരും ജില്ലാതല ഉദ്യോഗസ്ഥരും കാര്‍ഷിക-അനുബന്ധ സ്ഥാപന പ്രതിനിധികളും പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com