പാസ്പോര്‍ട്ട് പ്രധാന ഓഫീസ് പ്രവര്‍ത്തിക്കും

മനാമ: നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റസിഡന്‍സ് അഫയേഴ്്സ് പ്രധാന ഓഫീസ് വെള്ളിയാഴ്ച തുറന്നുപ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണിവരെയായിരിക്കും പ്രവര്‍ത്തിക്കുക.
വിസ സ്റ്റാമ്പ് ചെയ്ത പാസ്പോര്‍ട്ടുകള്‍ കൈപ്പറ്റുന്നതിന് വേണ്ടിയാണ് അവധി ദിവസവും പ്രവര്‍ത്തിക്കുന്നത്.
പെരുന്നാള്‍ അവധി ഉപയോഗപ്പെടുത്തി സ്വദേശികളും വിദേശികളും വിവിധ രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിന് പോകുന്നതിനാല്‍ അവരുടെ സൗകര്യാര്‍ഥമാണ് ഇന്ന് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus