റിയാദ്: റിയാദ് നഗരസഭ ചെറിയപെരുന്നാള്‍ ആഘോഷപരിപാടികള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഇതിന്‍െറ ഭാഗമയി പ്രധാനവീഥികള്‍ തോരണങ്ങളും വര്‍ണദീപങ്ങളുമായി അലങ്കരിച്ചു കഴിഞ്ഞു.
ഇത്തവണ പെരുന്നാളിന് ഏഴിടങ്ങളില്‍ വെടിക്കെട്ട് വിസ്മയം വിതറും.
ഫഹദ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം, അമീര്‍ ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയം, സലാം മാളിന്‍െറ തെക്ക്ഭാഗത്തുള്ള പടിഞ്ഞാറ് റിങ് റോഡ്, സലാഹുദ്ദീന്‍ വില്ലേജിലെ അമീര്‍ സുല്‍ത്താന്‍ യൂണിവേഴ്സിറ്റി, റിയാദിന്‍െറ പടിഞ്ഞാറെ ഭാഗത്തുള്ള ക്ളോസ്ഡ് ബ്രിഡ്ജിനു സമീപം, തെക്കേ റിങ് റോഡിലുള്ള കിങ് അബ്ദുല്‍ അസീസ് ഗാര്‍ഡന്‍, ഹാഇര്‍ വിലേജ് എന്നിവിടങ്ങളിലാണ് ആകാശത്ത് വര്‍ണവിസ്മയം സൃഷ്ടിക്കുന്ന വെടിക്കെട്ട് അരങ്ങേറുക. വെടിക്കെട്ടാഘോഷപരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
ഇതിന്‍െറ ഭാഗമായി സിവില്‍ഡിഫന്‍സ്, റെഡ്ക്രസന്‍റ് എന്നിവയുടെ സഹകരണത്തോടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള സുരക്ഷാസംവിധാങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ആകാശവിസ്മയം കാണുന്നതിന് കൂടുതല്‍ പേര്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് അനുയോജ്യമായ ഏഴ് സ്ഥലങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. പെരുന്നാളാഘോഷ ദിനങ്ങളില്‍ എല്ലാ വൈകുന്നേരങ്ങളിലും വെടിക്കെട്ട് ഉണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍