ഒ. മാധവന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നിലമ്പൂര്‍ ആയിഷക്ക്

ഒ. മാധവന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നിലമ്പൂര്‍ ആയിഷക്ക്

കൊല്ലം: നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ഒ. മാധവന്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന് നിലമ്പൂര്‍ ആയിഷ അര്‍ഹയായി. 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം ഒ. മാധവന്‍െറ ഏഴാം ചരമ വാര്‍ഷികമായ വെള്ളിയാഴ്ച കൊല്ലത്ത് മന്ത്രി ഷിബു ബേബിജോണ്‍ സമ്മാനിക്കുമെന്ന് നടനും ഒ. മാധവന്‍െറ മകനുമായ മുകേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത നടി എന്നതിനേക്കാളേറെ, മലയാള നാടകചരിത്രത്തിന്‍െറ ഭാഗമാണ് നിലമ്പൂര്‍ ആയിഷയെന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus