Fri, 08/17/2012 - 00:33 ( 43 weeks 5 daysago)
ട്വന്‍റി 20 ലോകകപ്പ്: ബ്രാഡ് ഹോഗ് ഓസീസ് സംഘത്തില്‍
(+)(-) Font Size

സിഡ്നി: പരിചയസമ്പത്തിന് മുന്‍തൂക്കം നല്‍കി ട്വന്‍റി 20 ലോകകപ്പിനുള്ള ആസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ജോര്‍ജ് ബെയ്ലി നയിക്കുന്ന 15 അംഗ സംഘത്തില്‍ 41കാരനായ ഓള്‍ റൗണ്ടര്‍ ബ്രാഡ് ഹോഗിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച അദ്ദേഹം ഐ.പി.എല്ലിലും ബിഗ് ബാഷ് ലീഗിലും പുറത്തെടുത്ത പ്രകടനമാണ് സെലക്ടര്‍മാരെ സ്വാധീനിച്ചത്. ഗ്ളെന്‍ മാക്സ്വെലാണ് ഏക പുതുമുഖം. ടീം: ജോര്‍ജ് ബെയ്ലി (ക്യാപ്റ്റന്‍), ഡാനിയല്‍ ക്രിസ്റ്റ്യന്‍, പാട്രിക് കമ്മിന്‍സ്, സേവിയര്‍ ഡോഹെര്‍ട്ടി, ബെന്‍ ഹില്‍ഫെന്‍ഹോസ്, ബ്രാഡ് ഹോഗ്, ഡേവിഡ് ഹസി, മൈക് ഹസി, ഗ്ളെന്‍ മാക്സ്വെല്‍, ക്ളിന്‍റ് മെക്കെ, മിച്ചല്‍ സ്റ്റാര്‍ക്, മാത്യൂ വെയ്ഡ്, ഡേവിഡ് വാര്‍നര്‍, ഷെയ്ന്‍ വാട്സണ്‍, കാമെറോണ്‍ വൈറ്റ്.

ബംഗ്ളാദേശ് ടീം പ്രഖ്യാപിച്ചു

ധക്ക: പേസ് ബൗളിങ് ഓള്‍ റൗണ്ടര്‍ ഫര്‍ഹദ് റെസ ബംഗ്ളാദേശിന്‍െറ ട്വന്‍റി 20 ലോകകപ്പ് സംഘത്തില്‍ സ്ഥാനം പിടിച്ചു. 15 അംഗസംഘത്തെ മുശ്ഫിഖുര്‍റഹീം നയിക്കും. ടീം: മുശ്ഫിഖുര്‍റഹീം (ക്യാപ്റ്റന്‍), മഹ്മൂദുല്ല, തമീം ഇഖ്ബാല്‍, മുഹമ്മദ് അഷ്റഫുല്‍, ജുനൈദ് സിദ്ദീഖ്, ജൗഹറുല്‍ ഇസ്ലാം, ശക്കീബുല്‍ ഹസന്‍, നാസിര്‍ ഹുസൈന്‍, സിയാഉര്‍റഹ്മാന്‍, ഇല്‍യാസ് സുന്നി, അബ്ദുര്‍റസാഖ്, മഷ്റഫി മുര്‍ത്താസ, ഷഫീഉല്‍ ഇസ്ലാം, ഫര്‍ഹദ് റെസ, അബുല്‍ ഹസന്‍.

ന്യൂസിലന്‍ഡ് ടീമില്‍ വെട്ടോറിയും

വെല്ലിങ്ടണ്‍: യുവ ഫാസ്റ്റ് ബൗളര്‍ ആഡം മില്‍നെയും വെറ്ററന്‍ സ്പിന്നര്‍ ഡാനിയല്‍ വെട്ടോറിയും ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ ഇടംപിടിച്ചു. 20കാരനായ മില്‍നെ പാകിസ്താനെതിരെ 2010ല്‍ രണ്ടു ട്വന്‍റി20 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. എന്നാല്‍, അതിനുശേഷം കിവികള്‍ക്കുവേണ്ടി ഒരു മത്സരത്തിലും പന്തെറിയാന്‍ അവസരം ലഭിച്ചില്ല. യുവ സ്പിന്നര്‍ റൊണീ ഹിരയും 15 ടീമില്‍ ഇടംനേടി. ടീം: റോസ് ടെയ്ലര്‍ (ക്യാപ്റ്റന്‍), മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റോബ് നികോള്‍, ബ്രെന്‍ഡണ്‍ മക്കല്ലം, കെയ്ന്‍ വില്യംസണ്‍, ബി.ജെ വാട്ലിങ്, ജെയിംസ് ഫ്രാങ്ക്ളിന്‍, ജേക്കബ് ഓറം, നതാന്‍ മക്കല്ലം, ഡാനിയല്‍ വെട്ടോറി, കെയ്ല്‍ മില്‍സ്, ഡഗ് ബ്രെയ്സ്വെല്‍, ടിം സൗത്തീ, ആഡം മില്‍നെ, റൊണീ ഹിര.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus