മലയാളികളുടെ പ്രിയതാരവും ആരാധകരുടെ സ്വന്തം ലാലേട്ടനുമായ മോഹന്‍ലാല്‍ ഒരു സകലകലാവല്ലഭനാണെന്ന് ആര്‍ക്കാണറിയാത്തത്. ഞൊടിയിടയില്‍ എന്തുമായിത്തീരാനുള്ള വഴക്കം ലാലിന്‍െറ ശരീരത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. കേവലം അഭിനയത്തിനുപുറമെ നൃത്തവും പാട്ടുമെല്ലാം തനിക്കു മെരുങ്ങുമെന്ന് നിരവധി തവണ തെളിയിച്ചിട്ടുണ്ട് അദ്ദേഹം. ചെറിയൊരു ഇടവേളക്കുശേഷം മോഹന്‍ലാലിന്‍െറ ‘നാസല്‍ ടോണു’ള്ള ശബ്ദം നമുക്ക് വീണ്ടും കേള്‍ക്കാം. കാത്തിരിക്കുക. ജോഷി സംവിധാനം ചെയ്യുന്ന ‘റണ്‍ ബേബി റണ്‍’ എന്ന സിനിമക്കുവേണ്ടിയാണ് ലാല്‍ പാടുന്നത്. പുതുനിര സംഗീത സംവിധായകനായ രതീഷ് വേഗയാണ് ഈ സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണമിടുന്നത്. ഏയ് ഓട്ടോ മുതല്‍ ബ്ളസിയുടെ പ്രണയം വരെയുള്ള പാട്ടുകളിലൂടെ റെക്കോഡിംഗ് സ്റ്റുഡിയോയില്‍ തിളങ്ങിയ ലാലിന്‍െറ പാട്ടു കൂടിയായിരിക്കും പുതിയ ജോഷി ചിത്രത്തിന്‍െറ മുഖമുദ്ര.


നിങ്ങളുടെ അഭിപ്രായങ്ങള്‍