തലയോലപ്പറമ്പ്: പ്രദേശത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു. തട്ടുമ്പുറത്ത് 18 പേര്‍ക്കാണ് രോഗം ബാധിച്ചത്. പൊതി ആശുപത്രിക്കവല, കോരിക്കല്‍ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം ബാധിച്ച നിരവധിപേരുണ്ട്. തലയോലപ്പറമ്പ് ഗവ. ആശുപത്രിക്ക് സമീപത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചതായി സ്ഥിരീകരിച്ചു.
പെട്ടിക്കടയില്‍നിന്ന് സോഡ കുടിച്ചവര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചതെന്ന് തലയോലപ്പറമ്പ് പ്രാഥമികാരോഗ്യകേന്ദ്രം അധികൃതര്‍ പറഞ്ഞു. ഇവിടെ ക്ളോറിനേഷന്‍ നടത്തി. തലയോലപ്പറമ്പിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടത്തൊന്‍ സാധിക്കാത്തതും പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് തടസ്സമാകുന്നതായി ആരോപണമുണ്ട്. ഓരോ വാര്‍ഡിനും 10,000 രൂപ വീതം മാലിന്യനിര്‍മാര്‍ജനത്തിന് അനുവദിച്ചിട്ടുണ്ടെങ്കിലും വിനിയോഗിക്കാന്‍ ജനപ്രതിനിധികള്‍ തയാറാകുന്നില്ളെന്നും ആക്ഷേപമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍