കൊപ്പം: അയല്‍ ജില്ലയില്‍ മലേറിയ രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ പാലക്കാടിന്‍െറ അതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയിലായി. മലപ്പുറം ജില്ലയിലെ വളാഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് മലേറിയ കണ്ടെത്തിയത്.
തിരുവേഗപ്പുറ, വിളയൂര്‍ തുടങ്ങിയ പാലക്കാട് ജില്ലയിലെ പഞ്ചായത്തുകള്‍ ഈ പ്രദേശങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവയാണ്. ഏത് പകര്‍ച്ചവ്യാധികളും ആദ്യം പിടികൂടുന്നത് പാലക്കാടിന്‍െറ ഈ അതിര്‍ത്തിഗ്രാമങ്ങളെയാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
പുഴയും തോട്ടങ്ങളും മലിനീകരണത്തിനും കൊതുക് വളര്‍ച്ചക്കും ശക്തി പകരുന്നു. അതിനാല്‍ മലേറിയയും ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നു. മലേറിയ മാസാചരണത്തിന്‍െറ ഭാഗമായി ചൊവ്വാഴ്ച വിളയൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവത്കരണ ക്ളാസ് നടന്നു.
ജില്ലാ മലേറിയ ഓഫിസര്‍ എം. ശശി ക്ളാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.വി. ഗംഗാധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികളും സ്കൂള്‍ അധ്യാപകരും അങ്കണവാടി പ്രവര്‍ത്തകരും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍