ബത്ഹ ചെക്പോസ്റ്റില്‍ 38253 കുപ്പി മദ്യം പിടികൂടി

റിയാദ്: ബത്ഹ അതിര്‍ത്തി ചെക്പോസ്ററില്‍ ഈമാസം 38253 കുപ്പി മദ്യം കസ്ററംസ് അധികൃതല്‍ പിടികൂടി. മൂന്ന് ദിവസങ്ങളിലായാണ് ഇത്രയും മദ്യം പിടികൂടിയത്. താജ് വാഷിങ്ങ് പൗഡറിന്റെവലിയ കര്‍ട്ടൂണില്‍ മൂന്ന് മദ്യകുഗ്ഗികള്‍ വീതം നിറച്ച നിലയിലാണ് ആദ്യത്തെ മദ്യവേട്ട നടന്നത്. 17148 കുപ്പി മദ്യമാണ് ഈവിധം രാജ്യത്തിനകത്തേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ട്രെയിലറിന്‍െറ മേലെയും താഴെയുമുള്ള പ്രത്യേക അറകളില്‍ ഒളിപ്പിച്ച നിലയില്‍ 705 കുപ്പിമദ്യവും മറെറാരു ട്രക്കില്‍നിന്ന് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 20400 കുപ്പി മദ്യവുമാണ് കസ്ററംസ് അധികൃതര്‍ കണ്ടെടുത്തത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus