തിരുവനന്തപുരം: എം.ഫാം (ഫാര്‍മസ്യൂട്ടിക്കല്‍ അനാലിസിസ്, ഫാര്‍മസ്യൂട്ടിക്്സ്, ഫാര്‍മസി പ്രാക്ടീസ്, ഫാര്‍മക്കോഗ്നോസി ആന്‍ഡ് ഫൈറ്റോ കെമിസ്ട്രി, ഫാര്‍മക്കോളജി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി) ഫാം.ഡി (പോസ്റ്റ് ബക്കാലാറിയേറ്റ്) എന്നീ പ്രത്യേക വിഭാഗങ്ങള്‍ അടങ്ങിയ 2012 ലെ ബിരുദാനന്തര ബിരുദ ഫാര്‍മസികോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ഫാം ബിരുദം. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. സെപ്റ്റംബര്‍ 15ന് തിരുവനന്തപുരത്ത് നടത്തുന്ന പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തില്‍ അപേക്ഷകരെ തെരഞ്ഞെടുക്കും.
സര്‍വീസ് വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ അപേക്ഷകരും www.cee.kerala.gov.in എന്ന പ്രവേശ പരീക്ഷാ കമീഷണറുടെ വെബ്സൈറ്റില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ സൗകര്യം ആഗസ്റ്റ് 23ന് വൈകുന്നേരം അഞ്ചുവരെ ലഭ്യമായിരിക്കും. അപേക്ഷയുടെ പ്രിന്‍റൗട്ട് എടുക്കേണ്ടതും ബാങ്ക് ചെലാന്‍ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ ഏതെങ്കിലും ശാഖയില്‍ അപേക്ഷാഫീസ് അടയ്ക്കേണ്ടതുമാണ്. (അപേക്ഷാ ഫീസ് 800 രൂപ). ജനറല്‍ വിഭാഗം അപേക്ഷകര്‍ ഈ പ്രിന്‍റൗട്ട്, അപേക്ഷാ ഫീസ് ബാങ്കില്‍ അടച്ചതിന്‍െറ ഒറിജിനല്‍ ചെലാന്‍ തുടങ്ങിയ രേഖകള്‍ സഹിതം കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തി നഗര്‍, തിരുവനന്തപുരം- 695001 എന്ന വിലാസത്തില്‍ ആഗസ്റ്റ് 24ന് വൈകുന്നേരം അഞ്ചിന് മുമ്പ് എത്തിക്കണം. അഡ്മിറ്റ് കാര്‍ഡ്: അപേക്ഷാര്‍ഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ 2012 സെപ്റ്റംബര്‍ പത്ത് മുതല്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍