Wed, 08/15/2012 - 00:21 ( 44 weeks 1 dayago)
അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യക്ക് ഗംഭീര ജയം
(+)(-) Font Size
അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യക്ക് ഗംഭീര ജയം
കമാല്‍ പാസിക്ക് ആറു വിക്കറ്റ്

ടൗണ്‍സ്വില്ലെ (ആസ്ട്രേലിയ): അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ചൊവ്വാഴ്ച സിംബാബ്വെയെ 63 റണ്‍സിനാണ് ഉന്‍മുക്ത് ചന്ദിന്‍െറ കൗമാരനിര തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റിന് 261 റണ്‍സെടുത്തു. എതിരാളികളുടെ മറുപടി 44.1 ഓവറില്‍ 198ലൊതുങ്ങി. 8.1 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത പേസ് ബൗളര്‍ കമാല്‍ പാസിയുടെ മാസ്മരിക പ്രകടനമാണ് ടീമിന് വിജയമൊരുക്കിയത്. സിംബാബ്വെക്കുവേണ്ടി മാല്‍കോം ലേക് (118) സെഞ്ച്വറി നേടി.
ഓപണര്‍മാരായ ഉന്‍മുക്തും പ്രശാന്ത് ചോപ്രയും നല്‍കിയ തകര്‍പ്പന്‍ തുടക്കം മുതലെടുക്കാന്‍ മധ്യനിരക്ക് കഴിയാതെ പോയതാണ് ഇന്ത്യയുടെ സ്കോറിങ് കുറച്ചത്. ഉന്‍മുക്ത് 78 റണ്‍സുമായി ടോപ് സ്കോററായപ്പോള്‍ ചോപ്ര 57 റണ്‍സടിച്ചു. മറുപടിയില്‍ സിംബാബ്വെന്‍ ബാറ്റ്സ്മാന്‍മാരെ തുടക്കം മുതലെ പാസി പറഞ്ഞുവിട്ടു. എന്നാല്‍, ഒരറ്റത്ത് പൊരുതി നിന്ന ലേക് സെഞ്ച്വറിക്ക് ശേഷം പാസിക്ക് ആറാം വിക്കറ്റ് സമ്മാനിച്ച് പത്താമനായി മടങ്ങി.
ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റ ഇന്ത്യ രണ്ട് പോയന്‍റുമായി ഗ്രൂപ് സിയില്‍ രണ്ടാം സ്ഥാനത്താണ്. വ്യാഴാഴ്ച പാപ്വ ന്യൂഗിനിയയാണ് ടീമിന്‍െറ എതിരാളികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus