|
നാല് ഒളിമ്പിക്സ് സമം ലണ്ടന്‍ -ഐ.ഒ.എ
ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ലണ്ടനിലേതെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) വിലയിരുത്തി. രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ആറ് മെഡലാണ് ഇക്കുറി താരങ്ങള്‍ നേടിയത്. 1996 മുതല്‍ 2008 കൂടിയ നാല് ഒളിമ്പിക്സുകളില്‍ ഇന്ത്യക്ക് ലഭിച്ച മെഡലെണ്ണത്തിനൊപ്പമാണ് ഇതെന്ന് ഐ.ഒ.എ ആക്ടിങ് പ്രസിഡന്‍റ് വിജയ് കുമാര്‍ മല്‍ഹോത്ര പറഞ്ഞു. 1996ലും 2000ലും ഓരോ വെങ്കലവും 2004ല്‍ വെള്ളിയും 2008ല്‍ സ്വര്‍ണവും രണ്ട് വെങ്കലവുമായി ആകെ ആറ് മെഡല്‍ ലഭിച്ചു. രണ്ട് വെള്ളിയും നാല് വെങ്കലവുമായി അത്രയെണ്ണം ഇക്കുറി മാത്രം കിട്ടി. മെഡല്‍ ജേതാക്കളായ സുശീല്‍ കുമാര്‍, വിജയ് കുമാര്‍, സൈന നെഹ്വാള്‍, യോഗേശ്വര്‍ ദത്ത്, മേരി കോം, ഗഗന്‍ നാരംഗ് എന്നിവരുടെ പ്രകടനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. തലനാരിഴക്കാണ് രണ്ട് സ്വര്‍ണം നമുക്ക് നഷ്ടമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍