ന്യൂദല്‍ഹി: ചിലയിനം ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവിനെ തുടര്‍ന്ന് ജൂലൈ മാസത്തെ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു. 6.87 ശതമാനമാണ് മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്. ജൂണില്‍ ഇത് 7.25 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 9.36 ശതമാനവും. പണപ്പെരുപ്പ സൂചികയില്‍ 14.3 ശതമാനം വെയ്റ്റേജുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജൂണിലെ 10.81 ശതമാനത്തില്‍ നിന്ന് 10.06 ശതമാനമായി ജൂലൈയില്‍ കുറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഉരുളക്കിഴങ്ങ്, അരി, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ വില കൂടുതല്‍ ഉയരുകയാണ് ചെയ്തത്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് ഉരുളകിഴങ്ങ് വില 73 ശതമാനവും അരി വില 10.12 ശതമാനവും പയര്‍ വര്‍ഗങ്ങളുടെ വില 28.26 ശതമാനവും ധാന്യങ്ങളുടെ വില 8.29 ശതമാനവുമാണ് വര്‍ധിച്ചത്. മുട്ട, മീന്‍, മാംസം എന്നിവയുടെ വില മുന്‍ വര്‍ഷത്തേതില്‍ നിന്ന് 16 ശതമാനവും പാല്‍ വില 8.01 ശതമാനവും പച്ചക്കറികളുടെ വില 24.11 ശതമാനവുമാണ് വര്‍ധിച്ചത്. പക്ഷെ സവോള, പഴവര്‍ഗങ്ങള്‍ എന്നിവയുടെ വില കുറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍