ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ ഇടിവ്. ജൂലൈയില്‍ 14.8 ശതമാനത്തിന്‍െറ കുറവാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്ന 35000 കോടി ഡോളറിന്‍െറ കയറ്റുമതി ലക്ഷ്യം യാഥാര്‍ത്ഥ്യമാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
2240 കോടി ഡോളറാണ് ജൂലൈമാസത്തിലെ കയറ്റുമതി വരുമാനം. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണികളായ അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതാണ് കയറ്റുമതിയില്‍ വന്‍ ഇടിവ് പ്രകടമാകാന്‍ കാരണം.
അതേസമയം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലും മാന്ദ്യം ബാധിച്ചു തുടങ്ങിയതോടെ ജൂലൈ മാസം ഇറക്കുമതിയിലും 7.61 ശമതമാനത്തിന്‍െറ കുറവ് രേഖപ്പെടുത്തപ്പെട്ടു. 3790 കോടി ഡോളറിന്‍െറ ഇറക്കുമതിയാണ് ജൂലൈയില്‍ നടന്നത്.
ഇതോടെ ജൂലൈയിലെ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി 1550 കോടി ഡോളറായി. എന്നാല്‍ ഇത് ആശ്വാസം നല്‍കുന്നതല്ലെന്ന് വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ അനൂപ് പൂജാരി പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ കയറ്റുമതി 5.06 ശതമാനമാണ് കുറഞ്ഞത്. ഇറക്കുമതി 6.47 ശതമാനവും കുറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍