ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ

ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ

ഏറെ നാളായി ബോളിവുഡിനെ അസ്വസ്ഥമാക്കിയ ചോദ്യത്തിന് മറുപടിയുമായി ബി'ടൗണിലെ എക്കാലത്തെയും സുന്ദരി ഐശ്വര്യ റായി സ്ക്രീനിലെത്തി. അമ്മയായ ശേഷം ഐശ്വര്യക്ക് പഴയ ഫോമില്‍ അഭിനയിക്കാനാവില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഐശ്വര്യ പതിന്‍മടങ്ങ് തിളക്കവുമായി പുതിയ പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.ഇത് ആരാധകരുടെ ആകാംക്ഷക്ക് ഉത്തരമാകുമെന്നുറപ്പാണ്.

കല്യാണിന്റെപൊന്നിന് പത്തരമാറ്റ് നല്‍കിക്കൊണ്ടാണ് ഐശ്വര്യ വീണ്ടും സ്ക്രീനിലെത്തുന്നത്. ഇതിന് പുറമെ കല്യാണിന്റെബ്രാന്‍ഡ് അംബാസിഡറാവാനും ഐശ്വര്യ റായി സമ്മതം മൂളിക്കഴിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ കല്യാണ്‍ ജ്വല്ലേഴ്സ് പത്ത് കോടി രൂപക്ക് ഐശ്വര്യയുടെ കരാര്‍ ഉറപ്പിച്ചെന്നാണ് റിപോര്‍ട്ട്.

പരസ്യത്തില്‍ എത്നിക് വേഷവിധാനങ്ങളും പാരമ്പര്യ ആഭരണങ്ങളും അണിഞ്ഞെത്തുന്ന ഐശ്വര്യ ജോധാ അക്ബറിലെ ‘ജോഥാഭായി’യെത്തന്നെ ഓര്‍മിപ്പിക്കും. പരസ്യചിത്രങ്ങള്‍ പുറത്തായതോടെ സിനിമ, ഫാഷന്‍ മാഗസിനുകളില്‍ ഐശ്വര്യയുടെ പുതിയ മുഖമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus