കാസര്‍കോട്: പുഴയില്‍ വീണ യുവതിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ആദൂര്‍ കൊട്ടംകുഴിയിലെ നാരായണ മണിയാണിയുടെ മകള്‍ സുജിതയാണ് പുഴയില്‍ വീണത്.
തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ശക്തമായ ഒഴുക്കില്‍പെട്ട സുജിതയെ കാസര്‍കോട്ടുനിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍