എ.ടി.എം കൗണ്ടറില്‍ പണം നിക്ഷേപിക്കുന്ന വാഹനവുമായി കടന്ന സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

റിയാദ്: 15 ദശലക്ഷം റിയാല്‍ സൂക്ഷിച്ച വാഹനവുമായി കടന്നുകളഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് പിടികൂടി. എ.ടി.എം കൗണ്ടറുകളില്‍ നിക്ഷേപിക്കുന്നതിനായി തയാറാക്കി പ്രത്യേക വാഹനത്തില്‍ വെച്ചതായിരുന്നു പണം. പണമടങ്ങുന്ന വാഹനം നഷ്ടപ്പെട്ടയുടന്‍ കമ്പനിയുടെ ഓപറേഷന്‍ മാനേജര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ച പൊലീസ് ജറാദിയ വില്ലേജില്‍നിന്ന് വാഹനം കണ്ടെടുത്തു.
ആ സമയം വാഹനത്തില്‍നിന്ന് പണം മാറ്റിയിരുന്നു. ഉടന്‍ സ്ഥലം വലയം ചെയ്ത പൊലീസ് പ്രതിയെ അനായാസം പിടികൂടി. പ്രതിയില്‍നിന്ന് നഷ്ടപ്പെട്ട പണത്തിന്‍െറ ഒരു ഭാഗം കണ്ടെത്തി. അന്വേഷണത്തില്‍ റിയാദിന് പുറത്തേക്ക് പണം കടത്തുന്നതിന് ചില അജ്ഞാത കേന്ദ്രങ്ങളിലേക്ക് ബാക്കി പണം മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ റിമാന്‍റ് ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus