12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ക്യൂരിയോസിറ്റിക്ക് ‘മസ്തിഷ്ക മാറ്റ’ശസ്ത്രക്രിയ

ക്യൂരിയോസിറ്റിക്ക് ‘മസ്തിഷ്ക മാറ്റ’ശസ്ത്രക്രിയ

പാസദേന: ചൊവ്വയില്‍ ജീവന്‍െറ തുടിപ്പുകള്‍ തേടിയിറങ്ങിയ ‘ക്യൂരിയോസിറ്റി’ക്ക് മസ്തിഷ്ക മാറ്റ ശസ്ത്രക്രിയ. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി നാസയുടെ അത്യാധുനിക റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റിയുടെ സോഫ്റ്റ് വെയര്‍ അപ്ലോഡ് ചെയ്യുന്ന സങ്കീര്‍ണമായ പണിയിലാണിപ്പോള്‍ ശാസ്ത്രജ്ഞര്‍. വെള്ളിയാഴ്ച ആരംഭിച്ച ‘ശസ്ത്രക്രിയ’ തിങ്കളാഴ്ചവരെ നീണ്ടു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്യൂരിയോസിറ്റിയെ ചുവന്ന ഗ്രഹത്തിലേക്കയക്കുമ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന സോഫ്റ്റ്വെയര്‍ ഉപരിതലത്തിലെത്തുന്നത് വരെയുള്ള കാര്യങ്ങള്‍ സുഗമമായി നടക്കുന്നതിനുള്ളതായിരുന്നുവെന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറി മേധാവി പറഞ്ഞു.
ഇനി പ്രതലത്തില്‍ നടക്കാനിരിക്കുന്ന വിശദമായ പഠനങ്ങള്‍ക്കും പുതിയ പരീക്ഷണങ്ങള്‍ക്കും വേണ്ടിയുള്ള സോഫ്റ്റ് വെയറാണ് കോടിക്കണക്കിന് കി.മീ ഇപ്പുറത്ത് ഭൂമിയില്‍നിന്നും ഇപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നത്. രണ്ട് വര്‍ഷം നീളുന്ന ദൗത്യത്തിന്‍െറ വിവിധ ഘട്ടങ്ങളില്‍ സോഫ്റ്റ് വെയര്‍ ഇനിയും അപ്ഡേറ്റ് ചെയ്യേണ്ടിവരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
57 കോടി കിലോമീറ്റര്‍ താണ്ടിയാണ് ക്യൂരിയോസിറ്റി ചൊവ്വയിലെത്തിയത്. ചൊവ്വാ ഗ്രഹത്തില്‍ എന്നെങ്കിലും ജീവന്‍ നിലനിന്നിരുന്നുവോ എന്നതിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com