ഈദുല്‍ഫിത്വര്‍ അവധി പ്രഖ്യാപിച്ചു; സര്‍ക്കാര്‍ മേഖലക്ക് ഒമ്പത് ദിവസം മുടക്ക്

മസ്കത്ത്: സുല്‍ത്താനേറ്റിലെ ഈദുല്‍ഫിത്വര്‍ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. ഈമാസം 18 മുതല്‍ 22 വരെ അഞ്ചുദിവസമാണ് സര്‍ക്കാര്‍ മേഖലക്ക് അവധി, സ്വകാര്യമേഖലക്ക് 18 മുതല്‍ 21 വരെ നാലുദിവസവുമാണ് ഔദ്യാഗിക അവധി. ഒപ്പം ലഭിക്കുന്ന വാരാന്ത്യഅവധി കൂടി ചേര്‍ത്താല്‍ സര്‍ക്കാര്‍ മേഖലക്ക് ഒമ്പത് ദിവസവും സ്വകാര്യമേഖലക്ക് ആറ് ദിവസം വരെയും തുടര്‍ച്ചയായി മുടക്കമായിരിക്കും. സര്‍ക്കാര്‍ മേഖലക്ക് 16ന് വ്യാഴാഴ്ച മുതല്‍ അവധി തുടങ്ങും.
ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ സൗദ് ആല്‍ബുസൈദി, തൊഴില്‍മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ബക്രി എന്നിവരാണ് അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ മേഖലയിലുള്ളവര്‍ അവധി പൂര്‍ത്തിയാക്കി ഈമാസം 25ന് ജോലി പുനരാരംഭിച്ചാല്‍ മതി. സ്വകാര്യമേഖലയിലുള്ളവര്‍ 22ന് ജോലി തുടങ്ങണം. പെരുന്നാള്‍ അവധി പിന്നിടുന്നതോടെ റമദാനിലെ പ്രവര്‍ത്തിസമയം മാറി പഴയ പ്രവര്‍ത്തി സമയം നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus