Sun, 08/12/2012 - 18:45 ( 40 weeks 5 daysago)
സുശീല്‍ കുമാറിന് വെള്ളി
(+)(-) Font Size
സുശീല്‍ കുമാറിന് വെള്ളി
സുശീല്‍ ഒളിമ്പിക്ക് ‘ഡബിള്‍’ നേടുന്ന ആദ്യ ഇന്ത്യാക്കാരന്‍

ലണ്ടന്‍: ആറു മിനിറ്റിന്‍െറ പോരാട്ടത്തിന് 121 കോടിയുടെ മനമുരുകിയ പ്രാര്‍ഥനകള്‍ ഫലം കണ്ടില്ല. ലണ്ടന്‍ ഒളിമ്പിക്സിലെ ഏകസ്വര്‍ണമെന്ന ഇന്ത്യന്‍ സ്വപ്നങ്ങളെ നാലു മിനിറ്റില്‍ ഗോദയില്‍ മലര്‍ത്തിയടിച്ച് ജപ്പാന്‍െറ താറ്റസുഷിറോ യോനമിറ്റ്സു കറുത്തകുതിരയായപ്പോള്‍ ഗുസ്തിയില്‍ സുശീല്‍ കുമാറിന്‍െറ മെഡല്‍ തിളക്കം വെള്ളിയിലൊതുങ്ങി. ഇന്ത്യയുടെ ലണ്ടന്‍ അക്കൗണ്ടിലേക്ക് ആറാം മെഡല്‍ കൂട്ടിച്ചേര്‍ത്ത് ഗോദയില്‍ വീരേതിഹാസംതീര്‍ത്ത സുശീല്‍ കുമാര്‍ ഒളിമ്പിക്സുകളില്‍ രണ്ട് വ്യക്തിഗത മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന വിശേഷണവുമായി ചരിത്രത്തിലും ഇടംനേടി. 66 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ ഫൈനല്‍ പോരാട്ടത്തില്‍ ജപ്പാന്‍ താരത്തിനു മുന്നില്‍ 3-1ന് കീഴടങ്ങിയാണ് സുശീല്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിയടഞ്ഞ് മടങ്ങുന്നത്. ബെയ്ജിങ്ങില്‍ സുശീല്‍ ഇതേ ഇനത്തില്‍ വെങ്കലം നേടിയിരുന്നു.
പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക്സ് ചാമ്പ്യന്‍ കൂടിയായ തുര്‍ക്കിയുടെ റംസാന്‍ സഹിനെ മലര്‍ത്തിയടിച്ചാണ് സുശീല്‍ തുടങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളിയായെത്തിയ ഉസ്ബെകിസ്താന്‍െറ ഇക്ത്യോര്‍ നവറുസോവും ഇന്ത്യന്‍ ഫയല്‍വാനു മുന്നില്‍ കീഴടങ്ങി. സെമിയില്‍ കസാഖ്സ്താന്‍െറ കരുത്തനായ എതിരാളി അക്ഷുറെക് തനത്രോവിനെ തൂക്കിയെടുത്ത് ഗോദയിലേക്കെറിഞ്ഞാണ് സുശീല്‍ വെള്ളി ഉറപ്പിച്ച് ഫൈനലിലേക്ക് യോഗ്യത നേടിയത്. എന്നാല്‍, ഫൈനലില്‍ കണക്കു കൂട്ടലുകള്‍ തെറ്റി. ജപ്പാന്‍െറ യോനമിറ്റ്സു ആദ്യ രണ്ട് പീരിയഡുകളും സ്വന്തമാക്കിയാണ് സുശീലിനെ കീഴടക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus