സംവിധായകന്‍ മെല്‍ സ്റ്റുവര്‍ട്ട് നിര്യാതനായി

സംവിധായകന്‍ മെല്‍ സ്റ്റുവര്‍ട്ട് നിര്യാതനായി

ന്യൂയോര്‍ക്: പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ മെല്‍ സ്റ്റുവര്‍ട്ട് (83) നിര്യാതനായി. അര്‍ബുദ ബാധിതനായിരുന്നു. വില്ലി വോങ്ക, ചോക്ലേറ്റ് ഫാക്ടറി തുടങ്ങിയവ പ്രശസ്ത സിനിമകളാണ്.
ഡോക്യുമെന്‍ററി സംവിധായകനായി സിനിമാരംഗത്തെത്തിയ അദ്ദേഹം 180 ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയോ നിര്‍മിക്കുകയോ ചെയ്തിട്ടുണ്ട്. ജോണ്‍ എഫ്. കെന്നഡിയുടെ വധത്തെക്കുറിച്ചുള്ള ‘ഫോര്‍ ഡേയ്സ് ഇന്‍ നവംബര്‍’ എന്ന ഡോക്യുമെന്‍ററി ഓസ്കര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തിരുന്നു. ഭാര്യ റോബര്‍ടയും മൂന്നു മക്കളുമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus