12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

പങ്കാളിത്ത പെന്‍ഷനെതിരെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ഭരണ-പ്രതിപക്ഷ സര്‍വീസ് സംഘടനകളും പെന്‍ഷന്‍ സംഘടനകളും സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാവിലെ ആരംഭിച്ച മാര്‍ച്ചുകളില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.
ഇടതു സര്‍വീസ് സംഘടനകളുടെ കൂട്ടായ്മയായ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അവകാശ സമരങ്ങളിലൂടെ ജീവനക്കാര്‍ നേടിയെടുത്ത ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്ന നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ശ്രീകുമാര്‍ പറഞ്ഞു. സമര സമിതി കണ്‍വീനര്‍ സി.ആര്‍ ജോസ് പ്രകാശ്, ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോണ്‍ഗ്രസ് സര്‍വീസ് സംഘടനകളുടെ കൂട്ടായ്മയായ സെറ്റോ സംഘടിപ്പിച്ച മാര്‍ച്ച് ചെയര്‍മാര്‍ കോട്ടാത്തല മോഹനന്‍ ഉദ്ഘാടനം ചെയ്തു.
പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് സര്‍വീസ് സംഘടനകളുമായി കൂടിയാലോചിക്കുമെന്ന് നല്‍കിയ വാക്ക് ലംഘിച്ചെന്നും കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്‍.ജി.ഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.വി മുരളി തുടങ്ങിയവര്‍ സംസാരിച്ചു. മുസ്ലിംലീഗിന്‍െറ പോഷക സംഘടന എസ്.ഇ.യു സംഘടിപ്പിച്ച മാര്‍ച്ച് സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അമ്പലത്തറ ശ്രീകുമാര്‍, സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ നടത്തിയ മാര്‍ച്ച് സംസ്ഥാന ട്രഷറര്‍ ജി. പദ്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത എ.ഐ.വൈ.എഫ് സംഘടിപ്പിച്ച മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്‍റ് മീനാങ്കല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എഫ്.ഇ.ടി.ഒ സംഘടിപ്പിച്ച മാര്‍ച്ച് ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com