12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

പാചകവാതക കയറ്റിറക്ക് തൊഴിലാളി സമരം തീര്‍ന്നു

തിരുവനന്തപുരം: ജില്ലയില്‍ പാചകവാതക കയറ്റിറക്ക് തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.
മന്ത്രി ഷിബു ബേബിജോണ്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിയമം അനുസരിക്കാന്‍ തയാറല്ലെങ്കില്‍ എസ്മ പ്രയോഗിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന മന്ത്രിയുടെ നിലപാടാണ് സമരം അവസാനിക്കാന്‍ കാരണമായത്. ലെവി അടയ്ക്കാന്‍ തയാറാണെന്നും പ്രശ്നപരിഹാരത്തിനായി മാനേജ്മെന്‍റുമായി ചര്‍ച്ചനടത്താന്‍ ഒരു മാസം സാവകാശം വേണമെന്നും കരാറുകാര്‍ മന്ത്രിയോടഭ്യര്‍ഥിച്ചു. ഒരു മാസത്തിനുള്ളില്‍ ചര്‍ച്ചനടത്തി കുടിശ്ശിക സംബന്ധിച്ച കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കും. ലെവി ഉള്‍പ്പെടെയുള്ള കൂലിയാണ് തൊഴിലാളികള്‍ക്ക് നല്‍കിവരുന്നതെന്ന് ചര്‍ച്ചയില്‍ കരാറുകാര്‍ വാദിച്ചു.എന്നാല്‍ ഇത് നിയമാനുസൃതമല്ലെന്നും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലാണ് ലെവി അടയ്ക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com