കൊല്ലം: കെ.എസ്.ആര്‍.ടി.സി ഡിപ്പോക്കുസമീപം കായലില്‍ നിക്ഷേപിക്കാന്‍ സെപ്റ്റിക്ടാങ്ക് മാലിന്യവുമായെത്തിയ ടാങ്കര്‍ലോറി ഷാഡോ പൊലീസ് പിടികൂടി. ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
നിലമേല്‍ സ്വദേശി ശ്രീലാല്‍ (28), നാവായിക്കുളം സ്വദേശി ഉമേഷ് (25) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രിയാണ് അഷ്ടമുടി കായലില്‍ നിക്ഷേപിക്കാന്‍ ടാങ്കര്‍ ബസ്സ്റ്റാന്‍ഡിനുസമീപം എത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ടാങ്കര്‍ തടയുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
എറണാകുളം സ്വദേശി അമീറിന്‍െറ ഉടമസ്ഥതയിലുള്ളതാണ് ടാങ്കറെന്ന് പൊലീസ് അറിയിച്ചു.
അതേസമയം അഷ്ടമുടി കായലില്‍ വ്യാപകമായി സെപ്റ്റിക്ടാങ്ക് മാലിന്യങ്ങള്‍ ടാങ്കറുകളില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് അടുത്തിടെ വര്‍ധിച്ചിരിക്കുകയാണ്. ആശുപത്രികളില്‍നിന്നടക്കം ടാങ്കര്‍ലോറികളില്‍ മാലിന്യങ്ങള്‍ കായലിലേക്കൊഴുക്കുന്നതായി ആക്ഷേപമുണ്ട്. ശക്തികുളങ്ങര ഭാഗത്ത് അറവുശാലാമാലിന്യങ്ങളും വ്യാപകമായി കായലില്‍ നിക്ഷേപിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍