12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

പങ്കാളിത്തപെന്‍ഷന്‍: വ്യാപക പ്രതിഷേധം

കൊല്ലം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍തീരുമാനത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമെന്യേ ജീവനക്കാര്‍ പ്രതിഷേധിച്ചു. ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രകടനവും യോഗങ്ങളും നടന്നു.
കൊല്ലം സിവില്‍സ്റ്റേഷന്‍, താലൂക്കോഫിസ് കോംപ്ളക്സ്, ആശ്രാമം പി.ഡബ്ള്യു.ഡി, വനശ്രീ ഓഫിസുകളിലെ ജീവനക്കാരും അധ്യാപകരും ജോലി ബഹിഷ്കരിച്ച് പ്രകടനം നടത്തി.
കൊല്ലം സിവില്‍സ്റ്റേഷനില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ വനിതാജീവനക്കാരും പങ്കെടുത്തു. ചിന്നക്കടയില്‍ ചേര്‍ന്ന യോഗം എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാനപ്രസിഡന്‍റ് കെ. ശശീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ജി. ജയകുമാര്‍ (ജോയന്‍റ് കൗണ്‍സില്‍), ആര്‍. രാധാകൃഷ്ണന്‍ (കെ.എസ്.ടി.എ), ടി.കെ. സുഭാഷ് (കെ.ജി.ഒ.എ), ഹരീന്ദ്രന്‍ (എന്‍.ജി.ഒ സംഘ്), എസ്. ഓമനക്കുട്ടന്‍ (എഫ്.എസ്.ഇ.ടി.ഒ ജില്ലാസെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.
സെറ്റോ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. കെ.ജി.ഒ.യു സംസ്ഥാന ട്രഷറര്‍ എന്‍. രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സെറ്റോ ജില്ലാ ചെയര്‍മാന്‍ എന്‍. രവികുമാര്‍ അധ്യക്ഷതവഹിച്ചു. ചവറ ജയകുമാര്‍, വാര്യത്ത് മോഹന്‍കുമാര്‍, ഇ. ഹാരിസ്, ബി. രാമാനുജന്‍പിള്ള, മേരിദാസന്‍, ജെ. സുനില്‍ജോസ്, എ.എസ്. അജിലാല്‍, എം.ബി. ബിനോയ്, എച്ച്. നാസര്‍, എ. മുഹമ്മദ്കുഞ്ഞ്, ജി.ആര്‍. കൃഷ്ണകുമാര്‍, ആര്‍. അറുമുഖന്‍, എസ്. ശിവകുമാര്‍, ഷാജി എന്നിവര്‍ സംസാരിച്ചു.
സര്‍ക്കാര്‍ നടപടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് കേരളാ ഗവ. എംപ്ളോയീസ് യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.എസ്. രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.എ.ഐ.വൈ.എഫ് കൊല്ലത്ത് പ്രകടനം നടത്തി. ജില്ലാ വൈസ്പ്രസിഡന്‍റ് സി.പി. പ്രദീപ്, എ. രാജീവ്, ജെ. നൗഫല്‍, അജ്മീന്‍ എം. കരുവ, എസ്. ബിനു എന്നിവര്‍ സംസാരിച്ചു.
പ്രകടനത്തിന് ജി. ഗോപകുമാര്‍, ഷാനവാസ്, ഷാജി കൊറ്റങ്കര, യാഷികുമാര്‍, അഡ്വ. രാജേഷ് എന്നിവര്‍ നേതൃത്വംനല്‍കി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ജില്ലാപ്രസിഡന്‍റ് ടി. സുനില്‍കുമാര്‍, സെക്രട്ടറി അഡ്വ. ആര്‍. സജിലാല്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.വാട്ടര്‍ അതോറിറ്റി എംപ്ളോയീസ് യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഓഫിസുകള്‍ക്കുമുന്നില്‍ പ്രകടനവും യോഗവും നടത്തി.
യൂനിയന്‍ സംസ്ഥാനസെക്രട്ടേറിയറ്റംഗം എസ്. സുഭാഷ്, ജില്ലാപ്രസിഡന്‍റ് സി. ലതാകുമാരി, എം. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com