കളമശേരി: ഫ്ളാറ്റ് നിര്‍മാണത്തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍നിന്ന് കക്കൂസ് മാലിന്യം പൊതു തോട്ടിലേക്കൊഴുക്കുന്നതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിര്‍മാണം നിര്‍ത്തിവെപ്പിച്ചു.
കളമശേരി വട്ടേക്കുന്നം മുട്ടാര്‍ തൈക്കാവിന് സമീപത്തെ ഓഷ്യാനസ് ഗ്രൂപ്പ് ഫ്ളാറ്റിലെ ലേബര്‍ ക്യാമ്പില്‍നിന്നാണ് മാലിന്യം തോട്ടിലേക്കൊഴുക്കിയത്. സംഭവം അറിഞ്ഞെത്തിയ നഗരസഭാ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ ഫ്ളാറ്റ് നിര്‍മാണം നിര്‍ത്തിവെപ്പിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഇരുനൂറോളം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്തെ സെപ്റ്റിക് ടാങ്കില്‍ മാലിന്യം നിറഞ്ഞുകവിഞ്ഞ് പൊതുകാനയിലേക്കൊഴുകി എത്തുകയാണ്. അവിടെനിന്ന് പ്രദേശത്തെ പറമ്പുകളിലേക്കും പുഴയിലേക്കും ഒഴുകുന്നു.
തൊഴിലാളികളെ മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിച്ച് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കുംവരെ ഫ്ളാറ്റിന്‍െറ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് നല്‍കിയത്.
കൗണ്‍സിലര്‍മാരായ കെ.എ. റിയാസ്, കെ.എ. സിദ്ദീഖ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സിയാദ് മുട്ടാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നിങ്ങളുടെ അഭിപ്രായങ്ങള്‍