12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ചാവക്കാട്ട് പൂക്കുളം നവീകരിക്കുന്നു

ചാവക്കാട്: നഗരസഭയിലെ ജലസ്രോതസ്സുകളിലൊന്നായ പൂക്കുളം നവീകരിക്കാന്‍ നഗരസഭാ യോഗം തീരുമാനിച്ചു. മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി സര്‍ക്കാറിന്‍െറ പരിഗണനക്ക് കൊണ്ടുവരാനും ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നഗരസഭ നടത്താനും തീരുമാനിച്ചു. പൂക്കുളത്തിന്‍െറ കൈയേറ്റം ഒഴിപ്പിച്ചെടുത്ത് ചുറ്റുമതിലും ഉള്‍മതിലും നീന്തല്‍കുളവുമായി സംരക്ഷിക്കാനാണ് പദ്ധതി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ അംഗീകാരത്തോടെ വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ അഭ്യസിക്കുന്നതിനും ലക്ഷ്യമുണ്ട്. ഈ കുളം പരിരക്ഷിക്കണമെന്ന് ജനങ്ങള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു. വാര്‍ഡംഗം കെ.യു. സത്താര്‍ പലതവണ നവീകരണം ആവശ്യപ്പെട്ടിരുന്നു. നഗരസഭയില്‍ പുതിയ ഭവന നിര്‍മാണ ഗുണഭോക്താക്കളുടെ ലിസ്റ്റ് അര്‍ഹത പ്രകാരം തയാറാക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് കൗണ്‍സില്‍ രൂപം നല്‍കി.
പട്ടികജാതി വികസന പദ്ധതിപ്രകാരം വാങ്ങിയ ഭൂമിയില്‍ വീട് പണിയുന്നത് സ്വകാര്യ ബാങ്കില്‍നിന്നും വായ്പ എടുക്കാന്‍ സാക്ഷ്യപത്രം അനുവദിക്കണമെന്ന അപേക്ഷ നിയമോപദേശം തേടിയ ശേഷം തീരുമാനിക്കും. ക്രയവിക്രയം ചെയ്യാന്‍ പാടില്ലാത്ത ഭൂമിക്ക് പുറത്തുനിന്നും വായ്പ അനുവദിച്ചാല്‍ അത് നിയമവിരുദ്ധവും തെറ്റായ കീഴ്വഴക്കവുമാകുമെന്ന് പ്രതിപക്ഷത്തെ കേരള കോണ്‍ഗ്രസ് -എമ്മിലെ അഡ്വ. ഇ.എം. ഷാജന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് കെ.കെ. കാര്‍ത്യായനി ടീച്ചറും ചര്‍ച്ചയില്‍ പങ്കെടുത്തു.
പുത്തന്‍ കടപ്പുറത്ത് പുതിയ റോഡ് നിര്‍മിക്കുന്നതിന് പി.സി. ചാക്കോ എം.പിയുടെ വികസന ഫണ്ടില്‍നിന്നും 5.65 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭ അധ്യക്ഷ പറഞ്ഞു.
നഗരസഭയിലെ മത്സ്യം, ബീഡി മേഖലയിലെ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മുന്‍ നഗരസഭാ ചെയര്‍മാന്‍ വത്സലന്‍െറ സ്മരണാര്‍ഥം ക്യാഷ് അവാര്‍ഡ് നല്‍കും. ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ മികച്ച ഏഴ് കര്‍ഷകരെ ആദരിക്കും. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, പ്രതിപക്ഷ നേതാവ് കെ.കെ. കാര്‍ത്യായനി, എം.ആര്‍. രാധാകൃഷ്ണന്‍, പി. യതീന്ദ്രദാസ്, പി.വി. സുരേഷ്കുമാര്‍, കെ.വി. ഷാനവാസ്, അഡ്വ. ഇ.എം. ഷാജന്‍, കെ.വി. സത്താര്‍, പി.എം. നാസര്‍, കെ.എം. അലി, അബ്ദുല്‍കലാം, അബ്ദുല്‍ റഷീദ്, കോമളം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com