കല്‍പറ്റ: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി.
ജീവനക്കാരും അധ്യാപകരും സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കലക്ടറേറ്റില്‍ പ്രകടനത്തിനുശേഷം നടന്ന യോഗം എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഇ.കെ. ബിജൂജന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയില്‍ കെ.എം. നവാസ്, അബ്ദുല്‍ സലീം എന്നിവര്‍ സംസാരിച്ചു. മേപ്പാടിയില്‍ കൃഷ്ണകുമാര്‍, രാധാകൃഷ്ണന്‍, അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി. ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം പി.വി. ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. പി.കെ. അനൂപ്, രാജന്‍ എന്നിവര്‍ സംസാരിച്ചു. മീനങ്ങാടിയില്‍ ഏലിയാസ് മാസ്റ്റര്‍, ജയകുമാര്‍, ശശി എന്നിവര്‍ സംസാരിച്ചു. അമ്പലവയലില്‍ ആര്‍.ആര്‍ ഓഫിസില്‍ എ.എന്‍. ഗീത സംസാരിച്ചു. മാനന്തവാടിയില്‍ ജോയന്‍റ് കൗണ്‍സില്‍ നേതാവ് കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. എസ്. അജയകുമാര്‍, പി.കെ. ബാലകൃഷ്ണന്‍, സുരേഷ്ബാബു, എ.വി. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
കേരള സംസ്ഥാന സര്‍വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ കല്‍പറ്റ ബ്ളോക് കമ്മിറ്റി കല്‍പറ്റ സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രകടനവും പൊതുയോഗവും നടത്തി. പ്രസിഡന്‍റ് എം.എം. രമേഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.ടി.യു ജില്ലാ സെക്രട്ടറി എം.സി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി.പി. ഗോപാലകൃഷ്ണന്‍, പി.ഒ. ശ്രീധരന്‍, എം.ജി. രാജന്‍, എം. ഗോപാലന്‍ നമ്പ്യാര്‍, എസ്.സി. ജോണ്‍, എം.എ. ഭാനു, കെ.ജെ. യോഹന്നാന്‍, എന്‍. ചന്ദ്രശേഖരന്‍, എം.ഡി. ദേവസ്യ, ജി. വിജയമ്മ, കെ. മുരളീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റേറ്റ് എംപ്ളോയീസ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍െറ (സെറ്റോ) ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. സിവില്‍ സ്റ്റേഷനില്‍ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്തു. ടി.ഒ. റെയ്മണ്‍, സി.എ. ഗോപി, രമേശന്‍ മാണിക്യന്‍, വി.സി. സത്യന്‍ എന്നിവര്‍ സംസാരിച്ചു.
സുല്‍ത്താന്‍ ബത്തേരിയില്‍ സെറ്റോ ജില്ലാ ചെയര്‍മാന്‍ പി.എസ്. ഗിരീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണന്‍, ബിനു കോറോത്ത്, സജി ജോണ്‍, കെ.എ. ഉമ്മര്‍, കെ.എ. മുജീബ് എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി: സെറ്റോ നേതൃത്വത്തില്‍ താലൂക്ക് ഓഫിസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. എന്‍.ജെ. ഷിബു, കെ. പ്രകാശന്‍, ടി.എ. വാസുദേവന്‍, സെയ്ദ് ഹമീദ്, കെ.ടി. ഷാജി, സി.ജി. ഷിബു, പി.ജി. മത്തായി എന്നിവര്‍ സംസാരിച്ചു.
പനമരം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ പനമരം ബ്ളോക് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. പ്രസിഡന്‍റ് പി.കെ. രാമനാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.സി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍