മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ രക്തഘടക വിഭജന യൂനിറ്റ് തുടങ്ങും.
രക്തദാതാവില്‍നിന്ന് ലഭിക്കുന്ന രക്തം വേര്‍തിരിക്കാതെ തന്നെ രോഗികള്‍ക്ക് നല്‍കുന്ന സംവിധാനമാണ് നിലവില്‍ ജില്ലാ ആശുപത്രിയിലുള്ളത്.
ഇതുമൂലം രോഗികള്‍ക്ക് ആവശ്യമില്ലാത്ത ഘടകങ്ങളും രക്തത്തില്‍ കടന്നുകൂടും. രക്തഘടക വിഭജന യൂനിറ്റ് വരുന്നതോടെ ഇതിന് പരിഹാരമാകും. രക്തദാതാവില്‍നിന്ന് ലഭിക്കുന്ന രക്തം ഒന്നില്‍കൂടുതല്‍ രോഗികള്‍ക്ക് ഉപകാരപ്രദമാക്കാനും യൂനിറ്റുകൊണ്ട് സാധിക്കും.
ഞായറാഴ്ച രാവിലെ 11ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിക്കും. നല്ലൂര്‍നാട് സി.എച്ച്.സി സാന്ത്വന ചികിത്സാകേന്ദ്രത്തിലെ കിടത്തിചികിത്സാ സൗകര്യം ഉച്ചക്ക് 12ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
രാവിലെ പത്തിന് പുല്‍പള്ളി, പാക്കം പൊതു ആരോഗ്യ കേന്ദ്രത്തില്‍ ജില്ലാതല പോഷകാഹാര വിതരണ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍