ദുബൈ ഇന്‍റര്‍നാഷനല്‍ സിറ്റിയില്‍ മലയാളികളടക്കം നാല് പേര്‍ക്ക് കുത്തേറ്റു

ദുബൈ: ഇന്‍റര്‍നാഷനല്‍ സിറ്റിയില്‍ രണ്ട് മലയാളികളടക്കം നാല് പേര്‍ക്ക് കുത്തേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഫിറോസ് (40) അടക്കമുള്ളവര്‍ക്കാണ് ചൈനീസ് യുവാവിന്‍െറ കുത്തേറ്റത്. ഇവരെ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഇന്‍റര്‍നാഷനല്‍ സിറ്റിയിലെ ചൈനീസ് ബ്ളോക്കിന് സമീപം താമസിക്കുന്ന ഫിറോസ് പുലര്‍ച്ചെ സൃഹൃത്തുക്കളുടെ മുറിയില്‍ നിന്ന് അത്താഴം കഴിച്ച് സ്വന്തം താമസ സ്ഥലത്തേക്ക് വരുന്നതിനിടെ ഓടിയെത്തിയ യുവാവ് കത്തി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഫെസ്റ്റിവെല്‍ സിറ്റിയില്‍ റസ്റ്റോറന്‍റ് ജീവനക്കാരനായ ഫിറോസിന്‍െറ പുറം ഭാഗത്താണ് കുത്തേറ്റത്. പരിക്കേറ്റ രണ്ടാമത്തെ മലയാളിയുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിസാര പരിക്കേറ്റ ഇയാളെ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പറയപ്പെടുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus