ലഹരിമരുന്ന് വിഴുങ്ങി കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

മസ്കത്ത്:മരുന്ന് കടത്താന്‍ ശ്രമിച്ച ഏഷ്യന്‍ രാജ്യക്കാരിയെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. മയക്കു മരുന്നു ഗുളികകള്‍ വിഴുങ്ങിയാണ് രാജ്യത്തേക്കു കടത്താന്‍ ശ്രമിച്ചത്.
എയര്‍പോര്‍ട്ടു വഴി മയക്കു മരുന്ന് കടത്താന്‍ ശ്രമിക്കുന്നതിടെ സമീപകാലത്ത് ഒരു ഡസനോളം കേസുകള്‍ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് വാര്‍ത്താ കുറി്പ്പില്‍ അറിയിച്ചു. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് മയക്കുമരുന്നു വിരുദ്ധ വിഭാഗം ചോദ്യം ചെയ്യുകയും പോലീസ് ആശുപത്രിയിലേക്കു മാറ്റി എക്സ്റേ പരിശോധനയിലൂടെ ശരീരത്തിനകത്തെ കാപ്സ്യൂളുകള്‍ കണ്ടെത്തുകയുമായിരുന്നു. 32 വലിയ ക്യാപ്സൂളുകളാണ് ഇവരുടെ കുടലില്‍നിന്ന് കണ്ടെടുത്തത്.
മയക്കു മരുന്നിനെതിരായ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.
മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ 9999 നമ്പറിലോ 1444 ലോ വിളിക്കണമെന്നും പൊലീസില്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus