രേഖകള്‍ ലഭിച്ചു; നാരായണനും നാട്ടിലേക്ക് പറന്നുPublished on Sat, 08/11/2012 - 09:46 ( 44 weeks 3 days ago)
മനാമ: സ്പോണ്‍സറുടെ വീട്ടില്‍ പീഢനം ഏല്‍ക്കേണ്ടി വന്നതായി പരാതിപ്പെട്ട് എംബസിയില്‍ അഭയം തേടിയ മലയാളി ഹൗസ് ഡ്രൈവര്‍ മലപ്പുറം കാളികാവ് സ്വദേശി നാരായണന്‍ (32) നാട്ടിലേക്ക് തിരിച്ചു. ഇന്നലെ രാത്രിയുള്ള ബഹ്റൈന്‍ എയറിനാണ് യുവാവ് യാത്രയായത്. നേരത്തെ ഉറപ്പ് നല്‍കിയ പ്രകാരം പാസ്പോര്‍ട്ടും നാരായണന്‍െറ പണം കൊടുത്ത് വാങ്ങിയ ടിക്കറ്റും സ്പോണ്‍സര്‍ എത്തിച്ചതാണ് ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ നാരായണന് നാട്ടിലേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ സ്വദേശികളായ യുവാക്കളും തടഞ്ഞുവെച്ച പാസ്പോര്‍ട്ട് തിരിച്ചു കിട്ടിയപ്പോള്‍ നാട്ടിലേക്ക് യാത്രയായിരുന്നു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍