|
വനിതാ റിലേയില്‍ അമേരിക്കക്ക് ലോക റെക്കോഡ്
ലണ്ടന്‍: വനിതാ സ്പ്രിന്‍റിലെ വീറുറ്റ പോരാട്ടം 4X100 മീറ്റര്‍ റിലേയിലും ആവര്‍ത്തിച്ച അമേരിക്ക 27 വര്‍ഷം പഴക്കമുള്ള ലോക റെക്കോഡ് തിരുത്തിയെഴുതി ഈയിനത്തില്‍ സ്വര്‍ണം നേടി. 40.82 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ബദ്ധവൈരികളായ ജമൈക്കയുടെ സുവര്‍ണമോഹങ്ങളെ ടിയാന മാഡിസണ്‍, അലൈസണ്‍ ഫെലിക്സ്, ബിയാന്‍കാ നൈറ്റ്, കാര്‍മലിറ്റാ ജെറ്റര്‍ എന്നിവര്‍ ഉള്‍പ്പെട്ട അമേരിക്കന്‍ ടീം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. പുതിയ ദേശീയ റെക്കോഡായ 41.41 സെക്കന്‍ഡില്‍ ഓടിയെത്തിയിട്ടും അമേരിക്കക്ക് ഏറെ പിന്നില്‍ ഫിനിഷ് ചെയ്യാനേ ജമൈക്കക്ക് കഴിഞ്ഞുള്ളൂ. ഷെല്ലി ആന്‍ ഫ്രേസര്‍, ഷെറോണ്‍ സിംപ്സണ്‍, വെറോണികാ കാംപ്ബെല്‍ ബ്രൗണ്‍, കെറോണ്‍ സ്റ്റിവാര്‍ട്ട് എന്നിവരാണ് കരീബിയന്‍ സംഘത്തിനുവേണ്ടി ബാറ്റണേന്തിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍