മെക്സികോ സിറ്റി: മയക്കുമരുന്ന് റാണി എന്നറിയപ്പെടുന്ന സാന്ദ്ര അവിലയെ മെക്സിക്കന്‍ അധികൃതര്‍ വിചാരണക്കായി അമേരിക്കക്ക് വിട്ടുകൊടുത്തു. മെക്സികോയില്‍നിന്ന് അമേരിക്കയിലെ കാലിഫോര്‍ണിയയിലേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് പാത ഒരുക്കി കുപ്രസിദ്ധി നേടിയ സാന്ദ്ര, സിനാലോവ എന്ന മയക്കുമരുന്ന് മാഫിയയുടെ സ്ഥാപക നേതാവുമാണ്. സാന്ദ്രയെ 2007 സെപ്റ്റംബറിലാണ് മെക്സിക്കന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്ത് കുറ്റം നിഷേധിച്ച സാന്ദ്രയെ കള്ളപ്പണകേസിലാണ് മെക്സികോ ജയിലിലടച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍